സുദേവയുടെ ഡിഫൻഡറെ മൊഹമ്മദൻസ് സ്വന്തമാക്കി

24കാരനായ ഡിഫൻഡർ വാൻലാൽസുയിദിക എന്ന സുയിദികയെ മൊഹമ്മദൻസ് ചെയ്തു. താരം ഒരു വർഷത്തെ കരാർ മൊഹമ്മദൻസിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസൺ ഐലീഗിൽ സുദേവക്ക് വേണ്ടി ആയിരുന്നു സുയിദിക കളിച്ചിരുന്നത്. മിസോറാം സ്വദേശിയായ താരം സുദേവക്ക് ആയി 17 ലീഗ് മത്സരങ്ങളിൽ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു. ഒരു ഗോളും നേടി. സെന്റർ ബാക്ക് ആയും റൈറ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് ഐസാളിനായും ചിങവെങ എഫ് സിക്കായും സുയിദിക കളിച്ചിട്ടുണ്ട്.