Site icon Fanport

സുഭാഷ് ബൗമിക് ഈസ്റ്റ് ബംഗാൾ ക്ലബ് വിട്ടു

ഈസ്റ്റ് ബംഗാളിന്റെ ടെക്നിക്കൽ ഡയറക്ടായിരുന്ന സുഭാഷ് ഭൗമിക് ക്ലബ് വിട്ടു.
മുൻ ഈസ്റ്റ് ബംഗാൾ താരവും കോച്ചുമായ സുഭാഷ് ബൗമികിനെ കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ഈസ്റ്റ് ബംഗാൾ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചത്. ഖാലിദ് ജമീലിനെ കോച്ചായി നിൽക്കെ ടി ഡി ആയി ക്ലബിൽ എത്തിയ ബൗമിക് ക്ലബിന്റെ എല്ലാ തീരുമാങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്നു. ഖാലിദ് ജമീലിന്റെ പുറത്താക്കലിലും ബൗമികിന്റെ സ്വാധീനം ഉണ്ടായിരുന്നു.

ഇതിനുമുമ്പ് അവസാനമായി 2008-09 സീസണിൽ ബൗമിക് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്നു. ടെക്നിക്കൽ ഡയറക്ടർ ആകണമെങ്കിൽ എ ലൈസൻസ് ഉണ്ടാകണമെന്ന് ഐലീഗ് നിയമം കൊണ്ടു വന്നതോടെയാണ് ബൗമികിന് ക്ലബ് വിടേണ്ടി വന്നത്. ടെക്നിക്കൽ ഉപദേഷ്ടാവിന്റെ പദവി ബൗമികിന് ക്ലബ് വാഗ്ദാനം ചെയ്തു എങ്കിലും അദ്ദേഹം അത് നിരസിച്ചു.

Exit mobile version