Site icon Fanport

ശ്രീനിധി ഡെക്കാൻ വീണ്ടും വിജയ വഴിയിൽ

ശ്രീനിധി ഡെക്കാൻ വിജയ വഴിയിൽ തിരികെയെത്തി. കഴിഞ്ഞ മത്സരത്തിൽ ഗോകുലത്തോട് പരാജയപ്പെട്ട ശ്രീനിധി ഇന്ന് ഐസാളിനെയാണ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അവർ വിജയിച്ചത്. അവസാന ഏഴ് മിനുട്ടിലായിരിന്നു രണ്ട് ഗോളുകളും വന്നത്. 83ആം മിനുട്ടിൽ കസ്റ്റനെഡ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് ഡെക്കാന് ലീഡ് നൽകി.

ഇതിനു ശേഷം 90ആം മിനുട്ടിൽ വാൻലൽബിയ ചാങ്തെയുടെ ഒരു സ്ട്രൈക്ക് ശ്രീനിധിയുടെ വിജയം ഉറപിച്ച രണ്ടാം ഗോളായും മാറി. ഈ വിജയത്തോടെ ശ്രീനിധി ഡെക്കാൻ ലീഗിൽ നാലാം സ്ഥാനത്ത് എത്തി. 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് ശ്രീനിധിക്ക് ഉള്ളത്.

Exit mobile version