ഐ ലീഗിലെ ഏറ്റവും വിലപിടുപ്പുള്ള താരമാകാൻ സോണി നോർദെ

- Advertisement -

ഐ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറാൻ സോണി നോർദെ. ഐ എസ് എല്ലിലേക്കുള്ള വൻ ഓഫർ നിരസിച്ചു കൊണ്ടാണ് ഹെയ്തിയൻ താരം ഐ ലീഗിലേക്ക് വരാൻ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷത്തെ ഐ ലീഗ് കിരീടം നേടാനുറച്ച് തയ്യാറെടുക്കുന്ന മോഹൻ ബഗാൻ തന്നെയാണ് സോണി നോർദയെ സ്വന്തമാക്കാൻ പോകുന്നത്.

ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 2.1 കോടിയാണ് സോണി നോർദെയ്ക്കു വേണ്ടി മോഹൻ ബഗാൻ ഓഫർ ചെയ്തിരിക്കുന്നത്. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സി 2 കോടി വാഗ്ദാനം ചെയ്തിരുന്നു എങ്കിലും താരം ഐ ലീഗിൽ തന്നെ കളിക്കാൻ തീരുമാനിക്കുക ആയിരുന്നു. 2014 മുതൽ മോഹൻ ബഗാന്റെ കൂടെയുള്ള നോർദെ കഴിഞ്ഞ രണ്ടു സീസണിൽ ഐ എസ് എല്ലിൽ മുംബൈ എഫ് സിക്കു വേണ്ടിയും കളിച്ചിരുന്നു.

കഴിഞ്ഞ വർഷം മോഹൻ ബഗാൻ ജേഴ്സിയിൽ കളിച്ച വേറൊരു വിദേശ താരത്തേയും മോഹൻ ബഗാൻ നിലനിർത്തിയിരുന്നില്ല. പകരം കഴിഞ്ഞ സീസണിലെ ഐ ലീഗ് ടോപ്പ് സ്കോറർ ഡികയേയും വേറെ മൂന്നു വിദേശ താരങ്ങളേയുമാണ് മോഹൻ ബഗാൻ ടീമിലെത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement