Site icon Fanport

സോണി നോർദെ പുതിയ കരാർ ഒപ്പിടും, അടുത്ത മത്സരത്തിൽ കളിക്കും

സോണി നോർദെ ഫിറ്റ്നെസ് വീണ്ടെടുത്തതായും താരം ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നുമാണ് മോഹൻ ബഗാൻ ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ. പരിക്ക് കാരണം കഴിഞ്ഞ സീസൺ തുടക്കത്തിൽ മോഹൻ ബഗാൻ വിടേണ്ടി വന്നിരുന്ന സോണി നോർദെ കഴിഞ്ഞ ആഴ്ച കൊൽക്കത്തയിൽ തിരിച്ചെത്തിയിരുന്നു. ഫിറ്റ്നെസ് തെളിയിച്ചാൽ നോർദയ്ക്ക് പുതിയ കരാർ നൽകും എന്ന് ബഗാൻ മാനേജ്മെന്റും പറഞ്ഞിരുന്നു.

കൊൽക്കത്തയിൽ എത്തിയതു മുതൽ കഠിന പരിശീലനത്തിൽ ഉള്ള നോർദെ കഴിഞ്ഞ ദിവസം ബഗാനൊപ്പം പരിശീലന മത്സരം കളിച്ചിരുന്നു. ഒരു മണിക്കൂറോളം താരം കളിച്ചു. നാളെ താരം മോഹൻ ബഗാനുമായി പുതിയ കരാർ ഒപ്പിടും. ഈ വാരാന്ത്യത്തിൽ നടക്കുന്ന ഐസാളിനെതിരായ മത്സരത്തിൽ നോർദെയെ ടീമിൽ ഉൾപ്പെടുത്താനും ബഗാൻ ആലോചിക്കുന്നുണ്ട്‌. ലീഗിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സിയീട് സമനില വഴങ്ങേണ്ടി വന്നതാണ് നോർദെയുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ ബഗാൻ ശ്രമിക്കാനുള്ള കാരണം.

Exit mobile version