
മോഹൻ ബഗാന്റെ ഐ ലീഗ് സ്വപ്നങ്ങൾക്ക് തിരിച്ചടിയേകിക്കൊണ്ട് സോണി നോർദെക്ക് പരിക്ക്. കാലിലെ ഇഞ്ചുറി കാരണം രണ്ടാഴ്ചത്തെ വിശ്രമമാണ് സോണി നോർദെക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ സിറ്റി എഫ്സിക്ക് എതിരായ മത്സരവും ഇന്ത്യൻ ആരോസിനെതിരായ മത്സരവും സോണി നോർദെക്ക് നഷ്ടമാകും. ഇന്ത്യൻ ആരോസിനെതിരെ ഡിസംബർ 29 നും ചെന്നൈ സിറ്റി എഫ്സിക്കെതിരായ മത്സരം ജനുവരി 2 നുമാണ്. മോഹൻ ബഗാൻ ആരാധകരുടെ ആവേശവും ടീമിന്റെ എനർജി സോഴ്സുമായ സോണി നോർദെ ടീമിൽ നിന്നും വിട്ടു നിൽക്കുന്നത് മോഹൻ ബഗാനെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്. അവസാന രണ്ടു മത്സരങ്ങളിൽ വിലയേറിയ നാല് പോയന്റാണ് ബഗാൻ നഷ്ടപ്പെടുത്തിയത്.
നിലവിൽ പോയന്റ് നിലയിൽ അഞ്ചു മത്സരങ്ങളിൽ ഒൻപത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ. ചർച്ചിൽ ബ്രദേഴ്സിനെതിരായ മത്സരത്തിലാണ് സോണി നോർദെക്ക് പരിക്കേറ്റത്. ഷില്ലോങ് ലജോങ്ങിനെതിരായ മത്സരത്തിൽ നോർദെ ഇറങ്ങിയിരുന്നില്ല. എന്നാൽ ആ മത്സരത്തിൽ സമനില കൊണ്ട് മറൈനേഴ്സിന് തൃപ്തിപ്പെടേണ്ടി വന്നു. നേരോക എഫ്സിക്കെതിരായ മത്സാരാത്തതിൽ ഇറങ്ങിയെങ്കിലും വേദനയെ തുടർന്ന് സോണി നോർദെ കളം വിട്ടു. മോഹൻ ബഗാനെ അലട്ടുന്ന പ്രശനം പരിക്ക് തന്നെയാണ്. യൂറ്റാ കിനോവാക്കി,അൻസുമന ക്രോമ എന്നിവരും പരിക്കേറ്റ കളത്തിനു പുറത്താണ്
അതിലുപരി ഐ ലീഗിലെ ഏറ്റവും വിലയേറിയ താരമായ സോണി നോർദെയുടെ ആബ്സന്റുമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial