മോഹൻ ബഗാൻ ക്യാപ്റ്റൻ ആം ബാൻഡ് ഷിൽട്ടൺ പോളിന് തന്നെ

- Advertisement -

മോഹൻ ബഗാന്റെ ഗോൾകീപ്പർ ഷിൽട്ടൺ പോൾ ബഗാനെ വരുന്ന സീസണിൽ നയിക്കും. രണ്ട് വർഷത്തേക്ക് കഴിഞ്ഞ മാസം കരാർ പുതുക്കിയ ഷിൽട്ടണ് തന്നെ ക്യാപ്റ്റൻസി കൊടുക്കാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. സീനിയർ താരമായ മെഹ്താബ് ഹുസൈൻ ടീമിൽ എത്തിയപ്പോൾ ക്യാപ്റ്റൻസി മെഹ്താബിന് പോകുമോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ 13 വർഷങ്ങളായി ക്ലബിനൊപ്പമുള്ള ഷിൽട്ടണ് തന്നെ ആം ബാൻഡ് ലഭിച്ചു.

2006 മുതൽ മോഹൻ ബഗാനിൽ ഉള്ള താരമാണ് ഷിൽട്ടൺ. കഴിഞ്ഞ വർഷം ഐലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷിൽട്ടണ് ഗോൾഡൻ ഗ്ലോവ് ലഭിച്ചിരുന്നു. എട്ട് ക്ലീൻ ഷീറ്റുകളാണ് ഇക്കഴിഞ്ഞ സീസണിൽ ഷിൽട്ടൺ സ്വന്തമാക്കിയത്. ബെംഗളൂരു എഫ് ദിയുടെ ക്ഷണം നിരസിച്ചായിരുന്നു ഷിൽട്ടൺ നേരത്തെ ബഗാനുമായി കരാർ പുതുക്കിയത്.

200ൽ അധികം മത്സരങ്ങളിൽ ബഗാന്റെ വലകാത്ത ഷിൽട്ടൺ തന്നെയായിരുന്നു കഴിഞ്ഞ സീസണിലും ബഗാന്റെ ക്യാപ്റ്റൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement