Site icon Fanport

14 വർഷങ്ങൾക്ക് ശേഷം ഷിൾട്ടൺ മോഹൻ ബഗാൻ വിട്ടു

മോഹൻ ബഗാന്റെ ഗോൾകീപ്പർ ഷിൽട്ടൺ പോൾ അവസാനം ക്ലബ് വിട്ടിരിക്കുകയാണ്. അവസാന 14 വർഷവും മോഹൻ ബഗാനൊപ്പം ഉണ്ടായിരുന്ന താരമാണ് ഇപ്പോൾ ക്ലബ് വിട്ടിരിക്കുന്നത്. മോഹൻ ബഗാൻ എ ടി കെയോട് ലയിച്ചതോടെ ഷിൽട്ടന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്നു. ബഗാൻ പുതിയ കരാർ നൽകാത്തതോടെ ക്ലബ് വിടാൻ ഷിൽട്ടൺ തന്നെ തീരുമാനിക്കുകയായിരുന്നു.

ഐലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സ് ആണ് ഷിൽട്ടണെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുന്നത്. ഒരു സീസൺ മുമ്പ് വരെ മോഹൻ ബഗാന്റെ ക്യാപ്റ്റനായിരുന്ന ഷിൽട്ടൺ. 2006 മുതൽ മോഹൻ ബഗാനിൽ ഉള്ള താരമാണ് ഷിൽട്ടൺ. 2017-18 സീസണിലെ ഐലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷിൽട്ടണ് ഗോൾഡൻ ഗ്ലോവ് ലഭിച്ചിരുന്നു. 200ൽ അധികം മത്സരങ്ങളിൽ ബഗാന്റെ വലകാത്ത ഷിൽട്ടൺ ലോണിൽ കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ, എ ടി കെ കൊൽക്കത്ത ടീമുകളിലും കളിച്ചിട്ടുണ്ട്.

Exit mobile version