Site icon Fanport

ഷിൽട്ടൻ പോൾ 14ആം വർഷവും മോഹൻ ബഗാനിൽ

മോഹൻ ബഗാന്റെ ഗോൾകീപ്പർ ഷിൽട്ടൺ പോൾ വീണ്ടും ബഗാനിൽ കരാർ പുതുക്കി. ഇതോടെ ഷിൽട്ടൺ ബഗാനിൽ തന്റെ 14ആം വർഷത്തിലേക്ക് കടക്കും എന്ന് ഉറപ്പായി. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ നയിച്ച ഷിൽട്ടൺ ഈ വർഷം പക്ഷെ ബഗാന്റെ ഒന്നാം നമ്പർ ആയേക്കില്ല. ദെബിജിത് മജുംദാറിനെ ടീമിലെ ഒന്നാം ഗോൾകീപ്പർ ആക്കാനാണ് ബഗാൻ ശ്രമിക്കുന്നത്.

2006 മുതൽ മോഹൻ ബഗാനിൽ ഉള്ള താരമാണ് ഷിൽട്ടൺ. 2017-18 സീസണിലെ ഐലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷിൽട്ടണ് ഗോൾഡൻ ഗ്ലോവ് ലഭിച്ചിരുന്നു. 200ൽ അധികം മത്സരങ്ങളിൽ ബഗാന്റെ വലകാത്ത ഷിൽട്ടൺ ലോണിൽ കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ, എ ടി കെ കൊൽക്കത്ത ടീമുകളിലും കളിച്ചിട്ടുണ്ട്.

ഷിൽട്ടണെ മാത്രമല്ല ഒപ്പം ഡിഫൻഡർ കിം കിമയും ബഗാനുമായുള്ള കരാർ പുതുക്കി.

Exit mobile version