Site icon Fanport

കിരീടപ്പോരാട്ടം കനക്കുന്നു, ഷില്ലോങ്ങിൽ റിയൽ കാശ്മീരിന് അനായാസ ജയം

ഐ ലീഗിൽ റിയൽ കാശ്മീരിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഷിലോങ്ങ് ലജോങ്ങിനെ റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. റിയൽ കാശ്മീരിന് വേണ്ടി ആരോൺ കട്ടേബെയാണ് സ്‌കോർ ചെയ്തത്. നാല് പോയിന്റുമായി പതിനൊന്നാം സ്ഥാനത്ത് തുടരുന്ന ഷിലോങ്ങ് ലജോങ്ങിനെതിരെ അനായാസ ജയമാണ് റിയല് കശ്മീർ നേടിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. 75 ആം മിനുട്ടിൽ സുർചന്ദ്ര സിങ്ങ്‌ന്റെ കോർണർ മനോഹരമായ ഹെഡ്ഡറിലൂടെ ആരോൺ കട്ടേബെ ഗോളാക്കി മാറ്റി. ഈ വിജയത്തോടു കൂടി ചെന്നൈ സിറ്റിയുടെ ലീഡ് അഞ്ചായി കുറച്ച റിയൽ കാശ്മീർ 25 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Exit mobile version