Site icon Fanport

ഐലീഗിലെ ഇന്ത്യൻ പോരാട്ടത്തിൽ ആരോസ് വിജയിച്ചു കയറി

ഐലീഗിൽ ഇന്നു നടന്ന ഇന്ത്യൻ താരങ്ങൾ മാത്രം അണിനിരന്ന മത്സരത്തിൽ ഇന്ത്യൻ ആരോസ് ജയിച്ചു കയറി. ഷില്ലോങ് ലജോങിനെ നേരിട്ട ഇന്ത്യൻ ആരോസ് എതിരില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. കളിയുടെ തുടക്കത്തിൽ ആഷിശ് റായ് ആണ് ഇന്ത്യൻ ആരോസിനായി സ്കോർ ചെയ്തത്. കളി തുടങ്ങി 11ആം മിനുട്ടിൽ തന്നെ ഇന്ത്യൻ ആരോസ് മുന്നിൽ എത്തിയിരുന്നു.

ഇന്ത്യൻ ആരോസിനെ പോലെ തന്നെ ഷിലോങ് ലജോങും ഇത്തവണ ഇന്ത്യൻ താരങ്ങളെ മാത്രം അണിയിച്ചാണ് ഐലീഗിന് ഇറങ്ങുന്നത്. ഇന്ത്യൻ ആരോസിന്റെ ലീഗിലെ ആദ്യ ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സിറ്റിയോട് വൻ പരാജയം തന്നെ ആരോസ് ഏറ്റു വാങ്ങിയിരുന്നു.

Exit mobile version