ചർച്ചിലിന് തോൽവിയോടെ തുടക്കം, ഷില്ലോങ് ഒന്നാമത്

- Advertisement -

മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിന് ഐ ലീഗ് സീസണ് തോൽവിയോടെ തുടക്കം. ഷില്ലോങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഷില്ലോങ് ലജോങ് എഫ്സി ഗോവൻ ടീമിനെ തോൽപ്പിച്ചത്. റെഡീം തലങ് ആണ് രണ്ടു ഗോളുകളും നേടിയത്.

പ്രീ സീസണ് ടൂര്ണമെന്റുകളിൽ ഏറ്റ തിരിച്ചടി ചർച്ചിൽ ഐ ലീഗിൽ തുടരുന്നതാണ് കണ്ടത്. മത്സരത്തിന്റെ തുടക്കം മുതൽ നിയന്ത്രണം ഏറ്റെടുത്ത ലജോങ് 29ആം മിനിറ്റിൽ തലങ്ങിലൂടെ മുന്നിൽ എത്തി. ഒരു സമയത്തു പോലും ലജോങിന് വെല്ലുവിളി ആവാതിരുന്ന ചർച്ചിലിന്റെ വലയിൽ 72ആം മിനിറ്റിൽ തലങ് വീണ്ടും നിയയൊഴിച്ചതോടെ ലജോങ് വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്നത്തെ വിജയത്തോടെ 2 മത്സരങ്ങളിൽ നിന്നും 6 പോയിന്റുമായി ലജോങ് ലീഗ് ടേബിളിൽ ഒന്നാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement