
ചാമ്പ്യന്മാരായ ഐസോൾ എഫ് സിയെ തറപറ്റിച്ച് ഷില്ലോങ്ങ് ലജോങ്ങ് തങ്ങളുടെ മികച്ച ഫോം തുടരുന്നു. ഇന്ന് ഐസോളിന്റെ നാട്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐസോളിനെ ഷില്ലോങ് പരാജയപ്പെടുത്തിയത്.
ഐസോൾ എഫ് സിയുടെ സീസണിലെ ആദ്യ പരാജയമാണിത്. 69ആം മിനുട്ടിൽ റെഡീം ത്ലാങ് ആണ് ലജോങ്ങിന്റെ വിജയഗോൾ നേടിയത്. ബോക്സിൽ ഐസോൾ ഡിഫൻസിന്റെ പിഴവിൽ ലഭിച്ച ലൂസ് ബോൾ റെഡീം അവിലാശ് പോളിനെ കീഴടക്കി വലയിലേക്ക് കയറ്റുകയായിരുന്നു.
ജയത്തോടെ 10 പോയന്റുമായി ഷില്ലോങ്ങ് ലജോങ്ങ് ലീഗിൽ രണ്ടാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മിനേർവ പഞ്ചാബ് 10 പോയന്റുമായി ലീഗിൽ ഒന്നാമതുണ്ട്. 4 പോയന്റ് മാത്രമുള്ള ഐസോൾ ഇപ്പോൾ ആറാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial