ഷില്ലോങ്ങ് ലജോങ്ങിന് യുവ കോച്ച്

- Advertisement -

യുവ കളിക്കാരെ മാത്രമല്ല യുവ പരിശീലകരേയും വളർത്തികൊണ്ടു വന്ന് ഇന്ത്യൻ ഫുട്ബോളിൽ വേറിട്ട മാതൃക ആവുകയാണ് ഷില്ലോങ്ങ് ലജോങ്ങ്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ മുൻ കോച്ച് തങ്ബോയ് സിങ്ടോയ്ക്കു പകരം ലജോങ്ങ് പുതിയ ഹെഡ് കോച്ചായി നിയമിച്ചിരിക്കുന്നത് 30 വയസ്സുമാത്രം പ്രായമുള്ള അലിസൺ കർസിന്റ്യൂവെയാണ്. യുവതാരമാണെങ്കിലും 11 വർഷത്തോളമായി ഷില്ലോങ്ങ് ലജോങ്ങിന്റെ കൂടെ പരിശീലകനായുണ്ട് അലിസൺ.

തങ്ബോയ് സിങ്ടോയുടെ അസിസ്റ്റന്റായും ഷില്ലോങ്ങ് ലജോങ്ങിന്റെ അണ്ടർ 18 ടീം കോച്ചായുമൊക്കെ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട് അലിസൺ. നോർത്ത് ഈസ്റ്റിൽ നിന്നുള്ള മികച്ച ഫുട്ബോൾ താരങ്ങളിൽ ഒന്നായി ഹൈസ്കൂൾ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്ന താരമായിരുന്നു അലിസൺ. പക്ഷെ കളിക്കളത്തിൽ ഏറ്റ പരിക്കിനു ശേഷം മികച്ച കരിയർ ഉണ്ടാകില്ല എന്നു ഉറപ്പായ അലിസൺ 18ാം വയസ്സിൽ തന്നെ കോച്ചാകാൻ തീരുമാനിക്കുക ആയിരുന്നു. ബംഗാളിൽ കോച്ചിങ് ഡിപ്ലോമ കഴിഞ്ഞ അലിസൺ 19ാം വയസ്സിൽ കോച്ചിങ് സ്റ്റാഫായി ഷില്ലോങ്ങ് ലജോങ്ങിൽ എത്തിയതാണ്.

ഐസാക്കിനേയും ചിങ്ക്ലൻസനയേയും പോലുള്ള താരങ്ങളുടെ വളർച്ചയിൽ പ്രധാനപങ്കു വഹിച്ച കോച്ചാണ് അലിസൺ. ഇപ്പോൾ ഷില്ലോങ്ങ് പ്രീമിയർ ലീഗിലേക്കാണ് അലിസണെ ഹെഡ് കോച്ചായി നിയമിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement