
ഷിബിൻ രാജ് എന്ന കോഴിക്കോട്ടുക്കാരൻ ഗോൾക്കീപ്പർ കാൽപന്തുകളിയിൽ പുതിയ നേട്ടങ്ങൾ കൊയ്യാനിറങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനിലൂടെ.
കേരള അണ്ടർ 19 ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനം ഇന്ത്യൻ ജൂനിയർ ടീമിലേക്ക് വഴി കാണിച്ചു കൊടുത്തു. ഗോൾ വലക്ക് മുന്നിൽ തന്റെ മികവ് തെളിയിച്ച ഷിബിൻ വളരെ പെട്ടന്നു തന്നെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.
മലബാർ ക്രിസ്ത്യൻ കോളേജിന്റെ ഗോൾ വലക്കു മുന്നിലും ഉരുക്കു മനുഷ്യനായി നിന്ന ഷിബിന്റെ കരിയറിലെ വഴിത്തിരിവായി മാറിയത് എയർഫോഴ്സിൽ ജോയിൻ ചെയ്യാനുള്ള തീരുമാനമായിരുന്നു. തുടർന്നു സർവീസസിന്റെ കാവൽക്കാരനായുള്ള 4 വർഷം, അതു ഷിബിന്റെ കരിയറിലെ നേട്ടങ്ങളുടെ വർഷങ്ങളായിരുന്നു, 3 സന്തോഷ് ട്രോഫിയിലും 1 നാഷ്ണൽ ഗൈംസിലും സർവീസസിനു വേണ്ടി കളിക്കളത്തിലിറങ്ങി 2 സന്തോഷ് ട്രോഫി നേടിയ സർവീസസിന്റെ വിശ്വസ്തനായി മാറി.
കൽകട്ട ഫൂട്ബോൾ ലീഗ് മൽസരങ്ങൾക്കായി ഷിബിനു മോഹൻ ബഗാന്റെ വിളിയെത്തി, അങ്ങനെ തന്റെ കരിയറിലെ ആദ്യ പ്രൊഫഷണൽ ക്ലബ് കോൺട്രാക്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനുമായി ഒപ്പു വെച്ചു കൊണ്ട് ഷിബിൻ തന്റെ നേട്ടങ്ങളുടെ പുതിയ പട്ടിക ആരംഭിച്ചു.
2015ൽ ഐ-ലീഗും 2016ൽ ഫെഡറേഷൻ കപ്പും നേടിയ ബഗാൻ മികച്ച ഫോമിലൂടെയാണു കടന്നു പോകുന്നതു, അതിനൊപ്പം ലക്ഷക്കണക്കിനു ആരാധകരുമുള്ള മോഹൻ ബഗാന്റെ ഗോൾ വല കാക്കുയെന്നതു വളരെ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് അതിലുപരി ടീമിലെ ഒന്നാം നമ്പർ ജേർസിക്കു വേണ്ടി ഷിബിനു പൊരുതേണ്ടി വരിക വമ്പന്മാരോടാണ്, അത്ലെറ്റികോ കൊൽകത്തക്കു വേണ്ടി വല കാത്ത ദെബ്ജിത്ത് മജുംദാർ, ഷിൽടൺ പോൾ തുടങ്ങിയവരാണ് ടീമിലെ മറ്റു ഗോൾ കീപ്പർമാർ.
ഡെൽഹി ഡൈനമോസ് താരം അനസ് എടത്തൊടികയാണു ടീമിലെ മറ്റൊരു മലയാളീ താരം, ഐ-ലീഗിൽ വളരെ കാലത്തെ എക്സ് പീരിയൻസുള്ള അനസ് ഈ മാസം 30നു ബഗാൻ ക്യാമ്പിൽ എത്തും
ജനുവരി 7നു ആരംഭിക്കുന്ന ഐ-ലീഗിൽ ബഗാന്റെ ആദ്യ മൽസരം 8നു ചർച്ചിൽ ബ്രദേർസ്സിനെതിരെയാണ്.
Photo Courtsey:
Subhadip Chatterjee
https://www.facebook.com/mumba
Special Courtsey:
Junais PV
Snehashis Bhattacharya