കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഷിബിൻ രാജ് ഇനി ചർച്ചിൽ ബ്രദേഴ്സിന്റെ വല കാക്കും

Img 20200928 003631
- Advertisement -

ഗോൾകീപ്പർ ഷിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു ഐ ലീഗിലേക്ക് ചേക്കേറി. ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടിയാകും ഷിബിൻ രാജ് കളിക്കുക. താരം ഒരു വർഷത്തേക്കുള്ള കരാർ ഗോവൻ ക്ലബുമായി ഒപ്പുവെച്ചു. കഴിഞ്ഞ ഒരു സീസൺ മുഴുവൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നിട്ടും ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ ആയിരുന്നു ശിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ചർച്ചിലിൽ പക്ഷെ ഒന്നാം ഗോൾ കീപ്പർ ആകാൻ ഷിബിനാകും.

മുമ്പ് ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചായിരുന്നു ശിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ആ ഗോകുലം കാലത്തെ പ്രകടനം ചർച്ചിലിൽ ആവർത്തിക്കാൻ ആകും ഷിബിൻ ശ്രമിക്കുക. കോഴിക്കോടുകാരനായ ഷിബിൻ രാജ് ഇന്ത്യ എയർ ഫോഴ്സിന്റെ താരമായിരുന്നു. മുമ്പ് രണ്ട് സീസണുകളിൽ മോഹൻ ബഗാനൊപ്പവും ഷിബിൻ ഉണ്ടായിരുന്നു. മുമ്പ് സർവീസസിനോടൊപ്പം സന്തോഷ്‌ ട്രോഫിയും ഷിബിൻ നേടിയിട്ടുണ്ട്‌.

Advertisement