ഗോൾകീപ്പർ ഷായെൻ റോയി ഇനി ഗോകുലം കേരളയിൽ

കോഴിക്കോട്, ഓഗസ്റ്റ് 14: കഴിഞ്ഞ ഐ ലീഗ് സീസണിൽ മണിപ്പൂർ ക്ലബായ ട്രാവു എഫ് സി ക്കു വേണ്ടി കളിച്ച ഗോൾകീപ്പർ ഷായെൻ റോയിയെ ഗോകുലം സ്വന്തമാക്കി. കൊൽക്കത്ത സ്വദേശിയായ ഷായെൻ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഡെവലപ്മെന്റ് സ്ക്വാഡായ പൈലൻ ആരോസിനു വേണ്ടി ആണ് ആദ്യം കളിക്കുന്നത്. പിന്നീട് പഞ്ചാബ് എഫ് സി, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്, ഒഡിഷ എഫ് സി, ട്രാവു എഫ് സി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചു.

“കൊൽക്കത്ത പോലെ തന്നെ കളിയോട് ആവേശം ഉള്ള സ്ഥലം ആണ് മലബാർ. ഇങ്ങോട്ടു വരുന്നത് എന്ത് കൊണ്ടും സന്തോഷം തരുന്ന കാര്യം ആണ്. എതിർ ടീമിന്റെ ഭാഗമായി പലപ്പോഴായി കോഴിക്കോട് കളിക്കുവാൻ വന്നിട്ടുണ്ട്. ഇവിടെത്തെ ആളുകൾക്ക് ഫുട്ബോളിനോട് വലിയ സ്നേഹമാണ്,” ഷായെൻ പറഞ്ഞു.

“പൈലൻ വേണ്ടി കളിക്കുന്നത് മുതൽ എനിക്ക് ഷായെൻ അറിയാം. ഷോട്ട് സ്റ്റോപ്പിങ്, ഏരിയൽ ഡുവെൽസ്, എന്നിവയിൽ അസാധ്യ കഴിവുള്ള കളിക്കാരൻ ആണ് ഷായെൻ. ഇപ്പോഴത്തെ ഫസ്റ്റ് ടീം ഗോളി ആയ ഉബൈദിനു നല്ല കോമ്പറ്റിഷൻ ആകുവാൻ ഷായെൻ കഴിയും,” ഗോകുലം എഫ് സി സിഇഒ അശോക് കുമാർ പറഞ്ഞു.

Previous articleഐപിഎലില്‍ പത്ത് സെക്കന്‍ഡ് പരസ്യത്തിന് സ്റ്റാര്‍ സ്പോര്‍ട്സ് വാങ്ങുക 10 ലക്ഷം രൂപ
Next articleരണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 29 റണ്‍സ് നേടി പാക്കിസ്ഥാന്‍