സെക്കൻഡ് ഡിവിഷൻ ഐ ലീഗ് ഫിക്സ്ചർ എത്തി

ഈ വർഷത്തെ സെക്കൻഡ് ഡിവിഷൻ ഐലീഗ് ഫിക്സ്ചർ എത്തി. കൊൽക്കത്തയിൽ വെച്ച് ആണ് ഇത്തവണ സെക്കൻഡ് ഡിവിഷൻ ഐ ലീഗ് നടക്കുക. ഒക്ടോബർ 8ന് ലീഗ് ആരംഭിക്കും. ഇത്തവണ ചെറിയ ടൂർണമെന്റായാണ് സെക്കൻഡ് ഡിവിഷൻ നടത്തുന്നത്. രണ്ടാഴ്ച കൊണ്ട് തന്നെ ലീഗ് പൂർത്തിയാകും. അഞ്ച് ടീമുകൾ മാത്രമെ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടുന്നുള്ളൂ.

കൊൽക്കത്തൻ ക്ലബുകളായ മൊഹമ്മദൻ സ്പോർടിംഗ്, ബവാനിപൂർ എഫ് സി, ഡെൽഹി ക്ലബായ ഗർവാൽ എഫ് സി, അഹമ്മദബാദ് ക്ലബായ അര എഫ് സി, കർണാടക ക്ലബായ ബെംഗളൂരു യുണൈറ്റഡ് എന്നിവരാകും ഐലീഗ് പ്രൊമോഷൻ ലക്ഷ്യം വെച്ച് പോരിന് ഇറങ്ങുക‌‌. കേരള ക്ലബായ എഫ് സി കേരള അടക്കം മൂന്ന് ക്ലബുകൾ നേരത്തെ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങുന്നതായി അറിയിച്ചിരുന്നു. ലീഗിൽ എല്ലാ ടീമുകളും ഒരു തവണ വീതം ഏറ്റുമുട്ടും. ഇതിൽ ആദ്യ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. വൈബികെ സ്റ്റേഡിയവും കല്യാണി സ്റ്റേഡിയവും ആകും വേദി ആവുക.

Exit mobile version