സെക്കൻഡ് ഡിവിഷൻ; ഇഞ്ച്വറി ടൈം ഗോളിൽ ഹിന്ദുസ്ഥാൻ എഫ് സിക്ക് വിജയം

സെക്കൻഡ് ഡിവിഷൻ ഐലീഗിലെ ഫൈനൽ റൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ഹിന്ദുസ്ഥാൻ എഫ് സിക്ക് നാടകീയ വിജയം. ഇന്ന് TRAU എഫ് സിയെ നേരിട്ട ഹിന്ദുസ്ഥാൻ എഫ് സി ഇഞ്ച്വറി ടൈമിലെ ഗോളിലാണ് വിജയം നേടിയത്. 97ആം മിനുട്ടിൽ തുശാർ ചൗദരിയാണ് ഹിന്ദുസ്ഥാന് വിജയം സമ്മാനിച്ചത്. ഓസോൺ എഫ് സിക്കെതിരെയാണ് ഹിന്ദുസ്ഥാൻ എഫ് സിയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial