Site icon Fanport

സെക്കൻഡ് ഡിവിഷൻ ജനുവരി 14 മുതൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചറുകൾ അറിയാം

സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫിക്സ്ചറുകൾ ആയി. മൂന്ന് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഇത്തവണ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് മാത്രമെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ പങ്കെടുക്കുന്നുള്ളൂ. ഗ്രൂപ്പ് ബിയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ജനുവരി 14ന് ആരംഭിക്കും.

ജനുവരി 14ന് കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ നേരിടും. ഹോം ആൻഡ് എവേ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ചു ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ് സി, ഫതെഹ് ഹൈദരബാദ്, ഓസോൺ, സൗത്ത് യുണൈറ്റഡ്. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ റൗണ്ടിൽ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളൂ. ഫൈനൽ റൗണ്ടിലേക്ക് ഐ എസ് എൽ റിസേർവ്സ് ടീമുകൾക്ക് എത്താൻ കഴിയില്ല.

Fixture:

Exit mobile version