ഐലീഗ് സീസൺ ആരംഭം തീരുമാനമായി, നിയമങ്ങളിൽ മാറ്റം

- Advertisement -

ഐ ലീഗ് പുതിയ സീസണുമായി ബന്ധപ്പെട്ട് നടന്ന എ ഐ എഫ് എഫ് ലീഗ് കമ്മിറ്റി പുതിയ സീസൺ ആരംഭിക്കുന്നത് ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളിൽ എത്തി. പുതിയ ഐ ലീഗ് സീസൺ ഒക്ടോബർ മൂന്നാം വാരം മുതൽ ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കുന്ന സമയത്ത് ലീഗ് നിർത്തി വെക്കേണ്ടതില്ല എന്നും ലീഗ് കമ്മിറ്റി തീരുമാനിച്ചു. ഏഷ്യാ കപ്പിന്റെ സമയത്ത് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന അന്ന് മത്സരങ്ങൾ നടക്കില്ല.

ഐലീഗിൽ വിദേശതാരങ്ങളെ സൈൻ ചെയ്യുന്നതിൽ പുതിയ മാനദണ്ഡം സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചു. വരുന്ന സീസൺ മുതൽ വിദേശ താരങ്ങളിൽ ഒരു ഏഷ്യൻ താരം ഉണ്ടാകണം എന്ന നിബന്ധന ഉണ്ടാകില്ല. ഈ സീസണിൽ ആറു വിദേശ താരങ്ങളെ ക്ലബുകൾക്ക് സൈൻ ചെയ്യാം. ഇതിൽ ഏഷ്യൻ സ്വദേശി വേണമെന്ന നിർബന്ധം ഇല്ല. 2019-20 സീസൺ മുതൽ ഐലീഗിൽ അഞ്ച് വിദേശ താരങ്ങളായി കുറക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ലീഗിൽ പങ്കെടുക്കുന്ന ക്ലബുകൾക്ക് 45 ലക്ഷം രൂപ സബ്സിഡി ആയി എ ഐ എഫ് എഫ് നൽകാനും തീരുമാനിച്ചു. യൂത്ത് ഐ ലീഗുകളിൽ ഒരേ ഉടമയുടെ രണ്ട് ക്ലബുകൾക്ക് അവസരം നൽകില്ല എന്നും പുതിയ നിബന്ധനയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement