സരൺ സിംഗ് നെരോക്കയിൽ തുടരും

ഡിഫൻസീവ് മിഡ്ഫീൽഡറായ സരൺ സിംഗ് നെരോക്ക എഫ് സിയിൽ തുടരും. ഒരു വർഷത്തേക്ക് കൂടെ താരം നെരോക്കയുമായി കരാർ ഒപ്പിട്ടു. കഴിഞ്ഞ‌ സീസണിൽ നെരോക്കയിൽ എത്തിയ താരം മികച്ച പ്രകടനം നടത്തുകയും ലീഗിൽ നെരോക്കയെ രണ്ടാം സ്ഥാനത്റ്റ്യ് ഫിനിഷ് ചെയ്യാൻ സഹായിക്കുകയും ചെയ്തിരുന്നു.

31കാരനായ താരം ചർച്ചിൽ ബ്രദേഴ്സ്, ജെ സി ടി, സാൽഗോക്കർ, മുംബൈ സിറ്റി എന്നീ ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്. ചർച്ചിൽ ബ്രദേഴ്സിനൊപ്പം ഐലീഗും ഫെഡറേഷൻ കപ്പും സ്വന്തമാക്കിയിട്ടുമുണ്ട്. 2014 ഡൂറന്റ് കപ്പ് ഫൈനലിൽ സാൽഗോക്കറിനായി വിജയഗോൾ സരൺ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial