സന്തോഷ് കശ്യപ് ഇനി ഐസോൾ കോച്ച്

മുൻ മുംബൈ എഫ് സി കോച്ച് സന്തോഷ് കശ്യപ് ഇനി ഐസോൾ കോച്ച്. കഴിഞ്ഞ ദിവസം വിദേശ കോച്ചായ പോളെ മെനെസെസിനെ ഐസോൾ പുറത്താക്കിയിരുന്നു. ആ ഒഴിവിലേക്കാണ് കശ്യപിനെ നിയമിച്ചിരിക്കുന്നത്. എ എഫ് സി പ്രോ ലൈസൻസുള്ള പരിശീലകനാണ് കശ്യപ്.

മുമ്പ് മോഹൻ ബഗാൻ, സാൽഗോക്കർ, ഒ എൻ ജി സി എന്നീ ക്ലബുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. ഐലീഗ് കിരീട പ്രതീക്ഷകൾ അവസാനിച്ചതോടെ എ എഫ് സി കപ്പിനായി ടീമിനെ ഒരുക്കാനാണ് കശ്യപ്പിനെ നിയമിച്ചതെന്ന് ക്ലബ് അധികൃതർ പറഞ്ഞു. 56കാരനായ കശ്യപിനെ ക്ലബിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ക്ലബ് പ്രസ് റിലീസിൽ വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial