സന്തോഷ് ട്രോഫി താരം ബിബിൻ അജയൻ ഇനി ഗോകുലം കേരളയിൽ

Newsroom

Img 20220715 223623

കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയ ബിബിൻ അജയനെ ഗോകുലം കേരള സൈൻ ചെയ്തു. ഗോൾഡൻ ത്രഡ്സിനായി കളിച്ചിരുന്ന താരത്തിന്റെ ആദ്യ ദേശീയ തലത്തിലെ ക്ലബാകും ഗോകുലം കേരള. ഗോൾഡൻ ത്രഡ്സിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയ ബിബിൻ അജയൻ കേരളത്തിനൊപ്പം സന്തോഷ് ട്രോഫിയും നേടി ദേശീയ ശ്രദ്ധ നേടിയിരുന്നു‌.
20220715 223806

വിങ്ബാക്കായി കളിക്കുന്ന ബിബിൻ അജയൻ ഡിഫൻസിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ്. ജനസേവ ശിശുഭവനിൽ സോളി സേവ്യറിന് കീഴിലാണ് താരം ഫുട്ബോൾ കളിച്ചുതുടങ്ങിയത്. അവിടെ നിന്ന് ഝാർഖണ്ഡിലെ സെയ്ൽ ഫുട്ബോൾ അക്കാദമിയുടെ ഭാഗമായിം 2015, 2016 വർഷങ്ങളിൽ ഝാർഖണ്ഡിനായി സന്തോഷ് ട്രോഫി കളിച്ചിരുന്നു.

ആലുവ യു.സി. കോളേജിൽ പടിച്ച ബിബിൻ അജയൻ എം.ജി. യൂണിവേഴ്സിറ്റിക്കായും ഫുട്ബോൾ കളിച്ചിട്ടുണ്ട്. നേരത്തെ അഖിൽ, അർജുൻ ജയരാജ് എന്നീ സന്തോഷ് ട്രോഫി താരങ്ങളെയും ഗോകുലം സൈൻ ചെയ്തിരുന്നു