സാൻഡ്രോയും ചെന്നൈ സിറ്റിയിൽ തുടരും

മാൻസിക്കും എസ്ലാവയ്ക്കും പിന്നാലെ മധ്യനിര താരം സാൻഡ്രോ റോഡ്രിഗസും ചെന്നൈ സിറ്റിയിൽ തുടരുമെന്ന് ഉറപ്പായി. കഴിഞ്ഞ സീസണിലെ ചെന്നൈ സിറ്റിയുടെ ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച സാൻഡ്രോ 2 വർഷത്തെ കരാരാണ് ചെന്നൈ സിറ്റിയുമായി ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ 10 ലീഗ് ഗോളുകൾ സാൻഡ്രോ നേടിയിരുന്നു.

സാൻഡ്രോയുടെ ഫ്രീകിക്കുകൾ ആണ് പലപ്പോഴും നിർണായക ഘട്ടങ്ങളിൽ ചെന്നൈ സിറ്റിയെ രക്ഷിച്ചിട്ടുള്ളത്. 29കാരനായ താരത്തിന്റെ ഇന്ത്യയിലെ ആദ്യ ക്ലബായിരുന്നു ചെന്നൈ സിറ്റി. പ്ലേമേക്കറായി കളിക്കുന്ന സാൻഡ്രോ റോഡ്രിഗസ് മുമ്പ് സ്പാനിഷ് ലോവർ ഡിവഷൻ ടീമുകളായ ലാസ് പാമാസിലും സി ഡി മറീനോയിലും കളിച്ചിട്ടുണ്ട്.