ശിവജിയൻസ് കളിക്കാർക്ക് ഇനിയും ശംബളം കൊടുത്തില്ല, നടപടിക്ക് ഒരുങ്ങി AIFF

- Advertisement -

ഡി എസ് കെ ശിവജിയൻസ് കളിക്കാർക്ക് ശംബളം കൊടുക്കാത്തതിനെതിരെ നടപടിക്കൊരുങ്ങി എ ഐ എഫ് എഫ്. ഇന്ന് നടക്കുന്ന ഐ ലീഗ് ടീമുകളുടെ മീറ്റിങ്ങിനൊടുവിൽ മറ്റു ടീമുകളുടേയും നിർദേശങ്ങൾ കേട്ട ശേഷം ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഏകദേശം അഞ്ചു മാസങ്ങളോളമായി ശിവജിയൻസ് താരങ്ങൾക്ക് ശംബളം കൊടുത്തിട്ട്. ഡി എസ് കെ ഗ്രൂപ്പിന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ക്ലബിനെ എത്തിച്ചത്.

ഡി എസ് കെ അടുത്ത തവണ ഐ ലീഗിൽ ടീം ഇറക്കില്ല എന്നൊരു തീരുമാനം ഉടൻ പ്രഖ്യാപിക്കാനുൻ സാധ്യത ഉണ്ട്. അക്കാദമി മാത്രം നിലനിർത്തി കൊണ്ടു പോകാനാണ് ശിവജിയൻസ് നടക്കുന്നത്. മുമ്പ് മുംബൈ എഫ് സിക്കെതിരെയും ചെന്നൈക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ പരിഹരിക്കപ്പെട്ടു.

എ ഐ എഫ് എഫ് നടപടു എടുക്കും എന്നു പറയുന്നുണ്ടെങ്കിലും മാൻ ഓഫ് ദി മാച്ച് അവാർഡിന്റെ തുക വരെ കളിക്കാർക്ക് കൊടുക്കാൻ കഴിയാത്ത എ ഐ എഫ് എഫിനെ ഡി എസ് കെയെ ചോദ്യം ചെയ്യാൻ എന്താണ് അവകാശം എന്നാണ് ഫുട്ബോൾ ആരാധകർ ചോദിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement