Site icon Fanport

“ഗോളടിച്ചത് ശരി, പക്ഷെ സന്തോഷം വിജയിച്ചാൽ മാത്രം” – സബാ

ഗോകുലം കേരള എഫ് സിയുടെ പുതിയ വിദേശ താരം സബായ്ക്ക് ഗോകുലം കേരള എഫ് സിയിൽ മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ ഒരു ഗോളും ഒരു അസിസ്റ്റും സബായ്ക്ക് ഉണ്ട്. പക്ഷെ തന്റെ പ്രകടനത്തിൽ സന്തോഷവാനാണ് എങ്കിലും ആദ്യ ഗോളിനായി കാത്തിരിക്കുകയാണ് എന്ന് സബാ പറഞ്ഞു.

ഗോൾ നേടിയതിൽ തൃപ്തിയുണ്ട്, പക്ഷെ താൻ ആഹ്ലാദിക്കണമെങ്കിൽ ടീമി വിജയിക്കണമെന്ന് സബാ പറഞ്ഞു. ടീമിനെ വിജയവഴിയിലേക്ക് എത്തിക്കാൻ എല്ലാവരും കൂടെ പരിശ്രമിക്കുകയാണെന്നും സബാ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ആയിരുന്നു സബായുടെ ഗോൾ. മത്സരം പക്ഷെ ഗോകുലം പരാജയപ്പെട്ടിരുന്നു. സബായുടെ അരങ്ങേറ്റം കണ്ട ചർച്ചിൽ ബ്രദേഴ്സ് മത്സരത്തിലും ഗോകുലം വിജയം കണ്ടിരുന്നില്ല.

ഐലീഗ് കടുപ്പപ്പെട്ട ലീഗാണെന്നും സബാ പറഞ്ഞു. കൂടുതൽ ഗോൾ നേടുകയാണ് തന്റെ ലക്ഷ്യം എന്നും സബാ പറഞ്ഞു. ഹോം ഗ്രൗണ്ടിൽ ഗോൾ കണ്ടെത്തുമെന്നും ആരാധകർക്കൊപ്പം അതാഹ്ലാദിക്കാം എന്നും സബാ പറഞ്ഞു.

Exit mobile version