റോഷൻ സിംഗ് ഇനി ഗോകുലം കേരള ഡിഫൻസിൽ

- Advertisement -

കോഴിക്കോട്, ഓഗസ്റ്റ് 28: ഗോകുലം കേരള എഫ് സി മണിപ്പൂർ ഡിഫൻഡർ റോഷൻ സിങ്ങുമായി കരാറിൽ ഏർപ്പെട്ടു. കഴിഞ്ഞ സീസണിൽ നെറോക്ക എഫ് സിയുടെ ഡിഫൻഡർ ആയിരിന്നു റോഷൻ സിംഗ് (2 5 ).

മണിപ്പൂർ സ്റ്റേറ് ടീമിനുവേണ്ടി സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട് റോഷൻ സിംഗ്. നെറോക്കയിൽ കളിക്കുന്നതിനു മുൻപ് മണിപ്പൂർ ലീഗിൽ പല ക്ലബ്ബുകളിലായി റോഷൻ കളിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ കരാറിലാണ് റോഷൻ ക്ലബ്ബുമായി ഏർപ്പെട്ടത്.

“ഗോകുലം കേരള എഫ് സി യിൽ കളിക്കുവാൻ പറ്റുന്നതിൽ അതിയായ സന്തോഷം ഉണ്ട്. മുന്ന് കൊല്ലത്തിനു ഇടയിൽ ക്ലബ് ഒത്തിരി ട്രോഫികൾ സ്വന്തമാക്കിട് ഉണ്ട്. ഈ വര്ഷം ഐ ലീഗ് ജയിക്കണം എന്നാണ് കരുതുന്നത്,” റോഷൻ പറഞ്ഞു.

“കഴിഞ്ഞ വർഷത്തെ പോരായ്മകൾ എല്ലാം പരിഹരിച്ചിട്ടാണ് ഈ വര്ഷം ക്ലബ് മാനേജ്‌മന്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് ഈ വര്ഷം ഐ ലീഗ് നേടണം എന്ന ലക്ഷ്യൻ മുന്നിൽ കണ്ടിട്ടാണ് പ്രവർത്തിച്ചു വരുന്നത്,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

Advertisement