
റൊമാനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ആൻഡ്രെ ലൊണെസ്കുവിനെ ഐസോൾ എഫ് സി സ്വന്തമാക്കി. 29കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ റൊമാനിയൻ ക്ലബായ വളണ്ടറിയുടെ താരമായിരുന്നു. ഐസോൾ ഈ സീസണിൽ പുതുതായി എത്തിക്കുന്ന നാലാമത്തെ വിദേശ താരമാണ് ലൊണെസ്കു. നേരത്തെ അഫ്ഗാൻ താരമായ മസിഹിനേയും ഐവറികോസ്റ്റ് താരം ദോദോസിനേയും ജപ്പാൻ താരം യുഗോയേയും ഐസോൾ സൈൻ ചെയ്തിരുന്നു.
#Newsigning #Romanian #attackingmidfielder Andrei Ionescu#afc #aizawlfc #thepeoplesclub pic.twitter.com/2aAZ96un01
— Aizawl Football Club (@AizawlFC) August 28, 2017
2012-13 സീസണിൽ ഹംഗേറിയൻ ലീഗ് കപ്പ് ചാമ്പ്യന്മാരായ ഫെറങ്ക്വാറോസ് ടീമിലെ അങ്കമായിരുന്നു ലൊണസ്കോ. ഡച്ച് ക്ലബായ പി എസ് വി ഐന്തോവൻ യൂത്ത് ടീമിനുവേണ്ടിയും ലൊണസ്കോ കളിച്ചിട്ടുണ്ട്. റൊമാനിയയുടെ അണ്ടർ 19, അണ്ടർ 21 ദേശീയ ടീം ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial