Site icon Fanport

ട്രാവു റിയൽ കാശ്മീർ മത്സരം ഉപേക്ഷിച്ചു

ഐ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്ന ട്രാവുവും റിയൽ കാശ്മീരും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ഇന്ന് കളി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തി ആയിരുന്നു എങ്കിലും അവസാനം ഘട്ടത്തിൽ മത്സരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ജമ്മു ആൻഡ് കാശ്മീർ സ്പോർട്സ് കൗൺസിൽ ആണ് ശ്രീനഗറിൽ നടക്കേണ്ട മത്സരത്തിന് അനുമതി നിഷേധിച്ചത്.

കൊറൊണാ വൈറസ് കാരണം ഒരു മത്സരവും നടത്തേണ്ട എന്നാണ് സ്പോർട് കൗൺസിലിന് കിട്ടിയ നിർദ്ദേശം എന്ന് കാണിച്ചാണ് മത്സരം റദ്ദാക്കിയത്. എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ കളി നടത്താൻ നേരത്തെ എ ഐ എഫ് എഫ് തീരുമാനിച്ചിരുന്നു. അടച്ചിട്ടാലും ഇല്ലെങ്കിലും മത്സരം നടത്താൻ പറ്റില്ല എന്ന് സ്പോർട്സ് കൗൺസിൽ പറഞ്ഞതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version