ഈസ്റ്റേണിനെയും തോല്പിച്ച് റൈസിംഗ് സ്റ്റുഡന്റ്സ്

വനിതാ ഐ ലീഗിലെ മൂന്നാം ദിനത്തിൽ ടൂർണമെന്റ് ഫേവറൈറ്റുകളായാ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയനെതിരെ റൈസിംഗ് സ്റ്റുഡന്റ്സിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റൈസിംഗ് വിജയിച്ചത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ രാധാരാണി ദേവിയിലൂടെ ഈസ്റ്റേൺ മുന്നിൽ എത്തിയിരുന്നു. എന്നാൽ മത്സരത്തിലേക്ക് ശകതമായി തിരിച്ചു വന്നു രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയാണ് റൈസിംഗ് സ്റ്റുഡന്റസ് വിജയം കുറിച്ചത്. ബെംബെം ദേവിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഈസ്റ്റേണിനായിരുന്നു ആദ്യ പകുതിയിൽ മുൻ‌തൂക്കം.

ഒരു ഗോളിന്റെ കടവുമായി രണ്ടാം പകുതി കളിയ്ക്കാൻ ഇറങ്ങിയ റൈസിംഗ് സ്റ്റുഡന്റ്സ് 10 മിനിറ്റിൽ തന്നെ ഗോൾ തിരിച്ചടിച്ചു. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ സസ്മിത വീണ്ടും വലകുലുക്കി. 83ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോൾ ആക്കി മാറ്റി ആശാലത ദേവി റൈസിംഗിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി റൈസിംഗിന്റെ വിജയം ഉറപ്പിച്ചു.

രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു വിജയവുമായി റൈസിംഗ് സ്റ്റുഡന്റ്സ് ആണ് ലീഗിൽ ഒന്നാമത്.

Previous articleടെന്നീസിന്റെ സൗന്ദര്യം
Next articleശൈശവത്തിലെന്നെ ഭ്രമിപ്പിച്ച വിസ്മയ പ്രതിഭ