റിഷാദും ആസിഫും ഇനി ഗോകുലം കേരള എഫ് സിക്ക് ആയി കളിക്കും!!

- Advertisement -

കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി രണ്ട് സൈനിംഗുകൾ പൂർത്തിയാക്കി. മലയാളി താരങ്ങളായ റിഷാദും ആസിഫുമാണ് ഗോകുലം കേരളയുമായി കരാർ ധാരണയിൽ എത്തിയിരിക്കുന്നത്. മധ്യനിര താരമായ റിഷാദ് പി തിരൂർ ക്ലബായ സാറ്റിൽ നിന്നാണ് ഗോകുലത്തിലേക്ക് എത്തുന്നത്. സാറ്റ് തിരൂരിന്റെ ക്യാപ്റ്റൻ ആയിരുന്നു. മുംബൈ എഫ് സി, ഡെൽഹി യുണൈറ്റഡ്, ഡി എസ് കെ ശിവജിയൻസ് എന്നീ ടീമുകൾക്ക് എല്ലാം വേണ്ടി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ റാഷിദ് മോഹൻ ബഗാനിൽ ട്രയൽസിൽ ഉണ്ടായിരുന്നു. താരം കേരളത്തിനായി സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്.

മലപ്പുറം വേങ്ങര സ്വദേശിയായ ആസിഫ് എം എസ് പിയിലൂടെ വളർന്നു വന്ന താരമാണ്. യുവ സെന്റർ ബാക്കായ മുഹമ്മദ് ആസിഫ് നേപ്പാൾ ചാമ്പ്യന്മാരായ എം എം സി നേപ്പാളിനു വേണ്ടി കളിച്ചിട്ടുണ്ട്. കൊൽക്കത്ത ക്ലബായ കൊൽക്കത്ത കസ്റ്റംസിനായും മുംബൈ ക്ലബായ ഒ എൻ ജി സിക്കും വേണ്ടി ആസിഫ് കളിച്ചിരുന്നു. ഒ എൻ ജി സിക്ക് ഒപ്പം മുംബൈ എലൈറ്റ് ഡിവിഷൻ കിരീടം ഉയർത്തിയിട്ടുണ്ട് ആസിഫ്.

Advertisement