യൂത്ത് ഐലീഗ് : കേരളത്തിന്റെ അഭിമാനമാകാൻ റെഡ് സ്റ്റാർ നാളെ ഇറങ്ങും

- Advertisement -

അണ്ടർ 16 യൂത്ത് ഐലീഗിന് നാളെ തുടക്കം. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന ഫൈനൽ റൗണ്ട് പോരാട്ടത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് കളിക്കുന്നത് റെഡ് സ്റ്റാർ ഫുട്ബോൾ അക്കാഡമി മാത്രമാണ്. ബെംഗളൂരു എഫ്സിയും ശിവജിയൻസും സുദേവയുമുള്ള ശക്തമായ ഗ്രൂപ്പ് സി യിലാണ് റെഡ് സ്റ്റാർ തൃശൂർ ഉൾപ്പെട്ടിരിക്കുന്നത്. നാളെ തുടങ്ങുന്ന മത്സരങ്ങൾക്കായി ഇന്നലെയാണ് റെഡ് സ്റ്റാർ ടീം ഗോവയിലെത്തിയത്.


ഫൈനൽ റൗണ്ടിലെ നാലു ഗ്രൂപ്പുകളിൽ ഗ്രൂപ്പ് എ ഗ്രൂപ്പ് സി ടീമുകളുടെ മത്സരങ്ങൾ ഗോവയിലും ബാക്കി രണ്ട് ഗ്രൂപ്പുകളുടെ മത്സരങ്ങൾ മുംബൈയിലുമാണ് നടക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാർ മാത്രമാണ് മുംബൈയിൽ നടക്കുന്ന സെമി ഫൈനലിൽ പ്രവേശിക്കുക. നഗോവ ഗ്രൗണ്ടിൽ നാളെ വൈകിട്ട് മൂന്ന് മണിക്ക് സുദേവ അക്കാഡമിയുമായാണ് റെഡ് സ്റ്റാറിന്റെ ആദ്യ മത്സരം. ഗോവയിൽ എത്തിയ ഇരുപതംഗ ടീമിനെ നയിക്കുന്നത് ഡിഫെൻഡർ അലക്സാണ്. പരീശീലകരായി തന്ത്രങ്ങൾ മെനയാൻ ടി എ  രഞ്ജിത്തും  മുഹമ്മദ് റാഫിയുമുണ്ട്.

ടീം:

ഗോൾ കീപ്പർ: മുഹമ്മദ് സാലിഫ്, സോബിൻ ബാല, കെ ടി ഷനൻ
പ്രതിരോധനിര: അക്ഷയ്, റോഷൻ,
അലക്സ്, നിതിൻ , ജിത്തു കെ റോബി വികാസ്

മധ്യനിര: ദീപക് രാജ് വാഗിഷ് അനസ് ഇന്ദ്രജിത്ത് ഫയാസ് തുവാത്ത
ഫോർവേഡ്: ഐസക് മുർഷിദ് ഷിബിൻ സിറാജ്

കോച്ച്; രഞ്ജിത്ത് ടി എ, മുഹമ്മദ് റാഫി

Advertisement