Site icon Fanport

നാലാം മത്സരത്തിലും വിജയമില്ലാതെ ചെന്നൈ സിറ്റി

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് തുടർച്ചയായ നാലാം മത്സരത്തിലും വിജയമില്ല. ഇന്ന് നടന്ന മത്സരത്തിൽ റിയൽ കാശ്മീർ എഫ് സി ചെന്നൈ സിറ്റിയെ തറപറ്റിച്ചു. റിയൽ കാശ്മീരിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാശ്മീർ വിജയിച്ചത്. മത്സരത്തിന്റെ ആദ്യ 27 മിനുട്ടിൽ വീണ രണ്ട് ഗോളുകളാണ് ചെന്നൈയിന്റെ കഥ കഴിച്ചത്.

21ആം മിനുട്ടിൽ ഫറൂഖ് ബട്ട് നേടിയ ഗോളിൽ ആയിരുന്നു റിയൽ കാശ്മീർ മുന്നിൽ എത്തിയത്. പിന്നാലെ 27ആം മിനുട്ടിൽ അർമാൻഡിലൂടെ ലീഡ് ഇരട്ടിയാക്കാൻ കാശ്മീരിനായി. 48ആം മിനുട്ടിൽ പാഷയിലൂടെ ഒരു ഗോൾ മടക്കാൻ ആയെങ്കിലും വിജയം തടയാൻ ചെന്നൈ സിറ്റിക്ക് ആയില്ല. അഞ്ചു മത്സരങ്ങളിൽ നിന്ന് 5 പോയന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ സിറ്റി ഉള്ളത്. 6 പോയന്റുള്ള കാശ്മീർ ഈ ജയത്തോടെ ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

Exit mobile version