ലജോങിനെ ഗോൾ മഴയിൽ മുക്കി റിയൽ കശ്മീർ കുതിപ്പ് തുടരുന്നു

ഐലീഗിൽ ഈ സീസണിലെ തന്നെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി നവാഗതരായ റിയൽ കശ്മീർ. ഇന്ന് നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്സിക്കെതിർ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് റിയൽ കശ്മീർ വിജയം കണ്ടത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും കശ്മീർ ടീമിനായി. ലീഗിൽ തുടർച്ചയായ മൂന്നാം വിജയമാണ് റിയൽ കശ്മീർ സ്വന്തമാക്കുന്നത്.

26ആം മിനിറ്റിൽ തെറ്റെഹിലൂടെ റിയൽ കശ്മീർ ലീഡ് എടുത്തു. എന്നാൽ രണ്ടു മിനിറ്റിനകം ക്യൻഷിയിലൂടെ സമനില പിടിച്ചു. പക്ഷെ പിന്നീട് റിയൽ കശ്മീരിന്റെ തേരോട്ടം ആയിരുന്നു. നിശ്ചിത ഇടവേളകളിൽ ഗോൾ കണ്ടെത്തി ഷില്ലോങ്ങിനെ തറപറ്റിച്ചു റിയൽ കശ്മീർ. തെറ്റെഹ് രണ്ടു ഗോൾ നേടിയപ്പോൾ റോബെർട്സൻ, തമങ്, ക്രിസോ, സുർചന്ദ്ര സിങ് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.

Exit mobile version