സുഭാഷ് സിംഗ് ഇനി റിയൽ കാശ്മീരിൽ

- Advertisement -

മണിപ്പൂരി വിങറായ സുഭാഷ് സിംഗ് ഇനി റിയൽ കാശ്മീരിൽ കളിക്കും. നെരോകയുടെ താരമായിരുന്ന സുബ്ജാഷിഷിനെ റിയൽ കാശ്മീർ സൈൻ ചെയ്തിരിക്കുകയാണ്. 29കാരനായ താരത്തെ ഒരു വർഷത്തെ കരാറിലാണ് റിയൽ കാശ്മീർ സൈൻ ചെയ്തത്. മുമ്പ് സായി മണിപ്പൂർ, ഈസ്റ്റേൺ സ്പോർടിംഗ് യൂണിയൻ എന്നീ ക്ലബുകളിലൂടെ വളർന്നു വന്ന താരമാണ് സുഭാഷ്.

ഈസ്റ്റ് ബംഗാൾ, സാൽഗോക്കർ, പൂനെ എഫ് സി, ഷില്ലോങ് ലജോങ് എന്നീ ക്ലബുകളിലായിരുന്നു നെരോകയിൽ എത്തും മുമ്പ് സുഭാഷ് കളിച്ചിരുന്നത്. ഐ എസ് എല്ലിൽ മുംബൈ സിറ്റിക്കായും സുഭാഷ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നെരോകയ്ക്കായി 28 മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകളും നാല് അസിസ്റ്റും നേടിയിരുന്നു.

Advertisement