Site icon Fanport

അച്ഛനും മകനും റിയൽ കാശ്മീർ വിടില്ല

റിയൽ കാശ്മീരിലെ പ്രധാനികളായ പിതാവ് ഡേവിഡ് റോബേർട്സണും മകൻ റോബേർട്സണും റിയൽ കാശ്മീർ വിടില്ല. ഇരുവരും ക്ലബിനൊപ്പം ഉള്ള കരാർ നീട്ടുന്നതായി ക്ലബ് അറിയിച്ചു. പരിശീലകനായ ഡേവിഡ് റോബേർട്സണും കളിക്കാരനായ മകൻ റോബേർട്സണും കാശ്മീർ ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

ആദ്യ സീസൺ ഐ ലീഗിൽ തന്നെ കാശ്മീരിനെ അവസനാം വരെ കിരീട പോരാട്ടത്തിൽ നിർത്താൽ ഇരുവർക്കും ആയിരുന്നു. മുൻ റേഞ്ചേഴ്സ് താരമായ ഡേവിഡ് റോബേർട്സൺ 2016 മുതൽ റിയൽ കാശ്മീരുനൊപ്പം ഉണ്ട്. ക്ലബിനെ സെക്കൻഡ് ഡിവിഷൻ ജേതാക്കളാക്കി ഐ ലീഗിൽ എത്തിച്ചതും ഡേവിഡ് റൊബേർട്സൺ തന്നെ ആയിരുന്നു. കഴിഞ്ഞ സീസണിൽ 37 പോയന്റുമായി ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്യാൻ റിയൽ കാശ്മീരിനായിരുന്നു.

Exit mobile version