കാശ്മീരിന്റെ ഐ ലീഗ് സ്വപ്നം ഇനി റിയൽ!! സെക്കൻഡ് ഡിവിഷൻ ജയിച്ച് റിയൽ കാശ്മീർ ഐലീഗിൽ

കാശ്മീരിന്റെ ഐലീഗ് ഇനി സ്വപ്നമല്ല, റിയലാണ്!! കാശ്മീരിന്റെ സ്വന്തം ക്ലബായ റിയൽ കാശ്മീർ എഫ് സി സെക്കൻഡ് ഡിവിഷൻ ഐലീഗ് ചാമ്പ്യന്മാരായി അടുത്ത ഐലീഗിന് യോഗ്യത നേടിയിരിക്കുകയാണ്. ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന അവസാന മത്സരം ഫൈനലിന് തുല്യമായിരുന്നു. ഇരുടീമുകളും ഇന്ന് പോരിനിറങ്ങുമ്പോൾ ഒപ്പത്തിനൊപ്പം ആയിരുന്നു. പോയന്റുകൾ തുല്യം, ഗോൾഡിഫറൻസ് തുല്യം, കൂടുത ഗോൾ അടിച്ചു എന്ന ഒരേയൊരു കാര്യത്തിൽ റിയൽ കാശ്മീർ ഒന്നാമത്.

അതുകൊണ്ട് തന്നെ റിയൽ കാശ്മീരിന് ഇന്ന് സമനില മതിയായിരു‌ന്നു ലീഗ് ചാമ്പ്യന്മാരാവാൻ, ഹിന്ദുസ്ഥാൻ എഫ് സിക്ക് വിജയം തന്നെ വേണമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തരിഖ് മിറിന്റെ ഒരു ഗോളൊടെ റിയൽ കാശ്മീർ മുന്നിൽ എത്തി എങ്കിലും ഹിന്ദുസ്ഥാൻ എഫ് സി പൊരുതി തിരിച്ചുവന്നു. 34ആം മിനുട്ടിൽ സ്കോർ 1-1. പക്ഷെ കാശ്മീരിന്റെ സ്വപ്നത്തിന് പോരാട്ടവീര്യം കൂടുതലായിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഡാനിഷിലൂടെ രണ്ടാം ഗോൾ കണ്ടെത്തി കാശ്മീർ വീണ്ടും മുന്നിൽ.

രണ്ടാം പകുതിയിൽ കാശ്മീരിന്റെ ആധിപത്യം തന്നെയാണ് കണ്ടത്. 67ആം മിനുട്ടിൽ പകരക്കാരനായി എത്തിയ ബൂട്ടിയയിലൂടെ റിയൽ കാശ്മീരി മൂന്നാം ഗോളും നേടിയപ്പോൾ സ്വപ്നത്തിന് അടുത്തെത്തി റിയൽ കാശ്മീർ. പക്ഷെ അവസാന നിമിഷം ഒരു ഗോൾ മടക്കി 3-2 എന്ന സ്കോറിൽ കളിയെത്തിച്ച് ഹിന്ദുസ്ഥാൻ മത്സരം ആവേശമായ അവസാനത്തിൽ എത്തിച്ചു. റിയൽ കാശ്മീറിന്റെ ഡിഫൻസ് ഉറച്ച് നിന്നത് കൊണ്ട് സെക്കൻഡ് ഡിവിഷൻ ചാമ്പ്യൻ പട്ടവും ഒപ്പം ഐലീഗ് പ്രവേശനം എന്ന സ്വപ്നവും കാശ്മീരിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞു.

മുൻ റേഞ്ചേഴ്സ് താരം ഡേവിഡ് റോബേർട്സന്റെ കീഴിൽ ആണ് റിയൽ കാശ്മീർ ഈ നേട്ടത്തിൽ എത്തിയത്. ആദ്യമായാണ് ഇന്ത്യൻ ദേശീയ ലീഗിൽ ഒരു കാശ്മീർ ക്ലബ് കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിലക്ക് നേരിടുന്ന ക്യാപ്റ്റന് പിന്തുണയറിയിച്ച് പെറു ഫുട്ബോൾ ടീം
Next articleഅർണോട്ടോവിക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കൊ?