Site icon Fanport

ഐലീഗ് കിരീട പോരാട്ടം കനക്കുന്നു, വീണ്ടും ചെന്നൈയെ തോൽപ്പിച്ച് റിയൽ കാശ്മീർ

ഐ ലീഗിലെ കിരീട പോരാട്ടം കനക്കുന്നു. ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ റിയൽ കാശ്മീർ ചെന്നൈ സിറ്റിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാശ്മീരിന്റെ വിജയം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി ഇത് രണ്ടാം തവണയാണ് കാശ്മീരിനോട് പരാജയപ്പെടുന്നത്. കോയമ്പത്തൂരിൽ നടന്ന പോരാട്ടത്തിലും റിയൽ കാശ്മീർ ചെന്നൈ സിറ്റിയെ ഏക ഗോളിന് തോൽപ്പിച്ചിരുന്നു.

കളിയുടെ അവസാന നിമിഷങ്ങളിൽ ക്രിസോയിലൂടെയാണ് റിയൽ കാശ്മീർ വിജയ ഗോൾ നേടിയത്. 81ആം മിനുട്ടിലാണ് ക്രിസോ ചെന്നൈ സിറ്റി വലയിൽ പന്തെത്തിച്ചു. ചെന്നൈയുടെ പരാജയം ഐ ലീഗ് കിരീട പോരാട്ടം പ്രവചനാതീതമാക്കി. 14 മത്സരങ്ങളിൽ 30 പോയന്റുമായി ചെന്നൈ തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത്. 28 പോയന്റുമായി പിറകിൽ ഉള്ള ചർച്ചിൽ ബ്രദേഴ്സിനും റിയൽ കാശ്മീരിനും 25 പോയന്റുള്ള ഈസ്റ്റ് ബംഗാളിനും ഇതോടെ കിരീട പ്രതീക്ഷയായി.

Exit mobile version