Site icon Fanport

റിയൽ കാശ്മീർ ജയത്തോടെ മുന്നോട്ട്, ഗോകുലം ആറാം സ്ഥാനത്തേക്ക് താഴ്ന്നു

ഐലീഗിൽ റിയൽ കാശ്മീർ മുന്നോട്ടേക്ക് നീങ്ങി. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ ആണ് റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. ശ്രീനഗറിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റിയൽ കാശ്മീരിന്റെ വിജയം. മത്സരത്തിന്റെ 70ആം മിനുട്ടിൽ ബെയ്സി ആംബാൻഡ് ആണ് കാശ്മീരിന്റെ വിജയ ഗോൾ നേടിയത്.

ഈ വിജയത്തോടെ റിയൽ കാശ്മീരി ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. 12 മത്സരങ്ങളിൽ നിന്ന് 18 പോയന്റാണ് റിയൽ കാശ്മീരിനുള്ളത്. കാശ്മീർ മുന്നോട്ട് വന്നതോടെ ഗോകുലം കേരള ആറാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യൻ ആരോസ് ലീഗിൽ ഇപ്പോഴും അവസാന സ്ഥാനത്താണ്.

Exit mobile version