Site icon Fanport

റിയൽ കാശ്മീരിന് വിജയ തുടക്കം

ഐ ലീഗ് സീണിലെ ആദ്യ മത്സരത്തിൽ റിയൽ കാശ്മീരിന് വിജയം. ഇന്ന് ഐസാളിനെ നേരിട്ട റിയൽ കാശ്മീർ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. എട്ടാം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് തിയാഗൊ അദാൻ ആണ് കാശ്മീരിന് ലീഡ് നൽകിയത്. 39ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഐസാൾ സമനിലയും നേടി. ലാൽതകിമ റാൾട്ടെ ആണ് ഐസാളിനായി ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് അദാൻ തന്നെ കാശ്മീരിന് ലീഡ് തിരികെ നൽകി. റൊബേർട്സന്റെ ഹെഡർ ഐസാൾ കീപ്പർ സേവ് ചെയ്തപ്പോൾ ഒരു റീബൗണ്ടിൽ നിന്നായിരുന്നു അദാന്റെ ഗോൾ.

രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ക്യാപ്റ്റൻ റൊബേർട്സൺ കാശ്മീരിന്റെ മൂന്നാം ഗോൾ നേടി. 86ആം മിനുട്ടിൽ ഒരു ഗോൾ കൂടെ മടക്കി ഐസാൾ പരാജയം ഒഴിവാക്കാൻ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല.

Exit mobile version