റിയൽ കാശ്മീരിന് ജേഴ്സി ഒരുക്കി അഡിഡാസ്!!

- Advertisement -

കാശ്മീരിന്റെ ഐലീഗ് സ്വപനം റിയലാക്കിയ കാശ്മീരിന്റെ സ്വന്തം ക്ലബായ റിയൽ കാശ്മീർ എഫ് സിക്ക് തകർപ്പൻ ജേഴ്സി ഒരുക്കി കൊണ്ട് അഡിഡാസ്. ഐ ലീഗിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റിയൽ കാശ്മീർ തങ്ങളുടെ ജേഴ്സി പ്രകാശനം ചെയ്തത്. മഞ്ഞ നിറത്തിലുള്ള ഹോം ജേഴ്സി ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ലോകോത്തര ബ്രാൻഡായ അഡിഡാസ് ഐ ലീഗിലോ ഐ എസ് എല്ലിലോ മറ്റൊരു ക്ലബിന്റെയും ജേഴ്സി നിർമ്മിക്കുന്നില്ല.

സെക്കൻഡ് ഡിവിഷൻ ഐലീഗ് ചാമ്പ്യന്മാരായാണ് റിയൽ കാശ്മീർ ഐലീഗിന് യോഗ്യത നേടിയത്. മുൻ റേഞ്ചേഴ്സ് താരം ഡേവിഡ് റോബേർട്സന്റെ കീഴിൽ ആണ് റിയൽ കാശ്മീർ ഐ ലീഗിന് ഇറങ്ങുന്നത്. ആദ്യമായാണ് ഇന്ത്യൻ ദേശീയ ലീഗിൽ ഒരു കാശ്മീർ ക്ലബ് കളിക്കുന്നത്.

Advertisement