Site icon Fanport

ആദ്യ സീസണിൽ തന്നെ ഐലീഗിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി റിയൽ കാശ്മീർ

ഐലീഗിലെ ആദ്യ സീസൺ ഗംഭീരമാക്കി റിയൽ കാശ്മീർ. ഇന്ന് ഐലീഗിലെ മത്സരത്തിൽ നെരോകയെ തോൽപ്പിച്ച് റിയൽ കാശ്മീർ ലീഗിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് നെരോകയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുക്കൾക്കാണ് റിയൽ കാശ്മീർ വിജയിച്ചത്. ഫറൂഖ് ഭട്ടിന്റെ ഇരട്ട ഗോളുകളാണ് റിയൽ കാശ്മീരിനെ വിജയിപ്പിച്ചത്.

തുടക്കത്തിൽ റിയൽ കാശ്മീരി ഒരു ഗോളിന് പിറകിൽ പോയിരുന്നു. പിന്നീടാണ് തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. 29, 49 മിനുറ്റുകളിൽ ആയിരുന്നു ഫറൂഖ് ഭട്ടിന്റെ ഗോളുകൾ‌. ബാസി അർമാണ്ട് ആണ് കാശ്മീരിന്റെ മറ്റൊരു ഗോൾ നേടിയത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് ഐസാളിനോട് പരാജയപ്പെട്ടു. ഇതോടെയാണ് റിയൽ കാശ്മീർ മൂന്നാം സ്ഥാനം സ്വന്തമാക്കുമെന്ന് ഉറപ്പായത്.

റിയൽ കാശ്മീരിന് ലീഗിൽ ഒരു മത്സരം കൂടെ ബാക്കിയുണ്ട്‌. ഇപ്പോൾ 19 മത്സരങ്ങളിൽ നിന്ന് 36 പോയന്റാൺ കാശ്മീരിന് ഉള്ളത്. കാശ്മീരിന്റെ അവസാസ മത്സരം മിനേർവ പഞ്ചാബിനെതിരെയാണ്. ചർച്ചിൽ ബ്രദേഴ്സ് ലീഗിൽ നാലാം സ്ഥാനത്തും നെരോക ആറാം സ്ഥാനത്തും ഐസാൾ ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്യുമെന്നും ഇന്നത്തെ മത്സരങ്ങളോടെ ഉറപ്പായി.

Exit mobile version