ചർച്ചിലിനെ സമനിലയിൽ തളച്ച് റിയൽ കശ്മീർ

ഐലീഗിൽ മുന്നിൽ നിൽക്കുന്ന ക്ലബ്ബുകളുടെ പോരാട്ടത്തിൽ സമനില. ചർച്ചിൽ ബ്രദേഴ്‌സും റിയൽ കാശ്മീരും തമ്മിലുള്ള പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി പിരിയുകയായിരുന്നു. മത്സരം സമനിലയില്‍ പിരിഞ്ഞതോടെ പോയിന്റ് പട്ടികയില്‍ ഒന്നമാതെത്താനുള്ള അവസരമാണ് ഇരു ടീമുകള്‍ക്കും നഷ്ടമായത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ആം മിനിറ്റില്‍ ഫര്‍ഹാന്‍ ഗനിയിലൂടെ കശ്മീര്‍ ആണ് ഗോള്‍ പട്ടിക തുറന്നത്. എന്നാല്‍ 69ആം മിനിറ്റില്‍ വില്ലിസ് പ്ലാസയിലൂടെ ആതിഥേയരായ ചര്‍ച്ചില്‍ സമനില പിടിച്ചു. 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും 29 പോയിന്റ് ആണുള്ളത്. ചര്‍ച്ചില്‍ രണ്ടാം സ്ഥാനത്തും റിയല്‍ കശ്മീര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.

Previous article” സികെ വിനീതും നർസരിയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് തീരാനഷ്ടം”
Next articleഉഗ്രൻ പോരാട്ടത്തില്‍ കേരള പോലീസിന് ജയം, പ്രീക്വാര്‍ട്ടര്‍