9 പേരുമായി കളിച്ച രാജസ്ഥാനെതിരെ പഞ്ചാബ് എഫ് സിക്ക് വിജയം

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി രാജ്സ്താൻ യുണൈറ്റഡിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പഞ്ചാബ് എഫ് സിയുടെ വിജയം. താരങ്ങളെ രജിസ്റ്റർ ചെയ്യാൻ പറ്റാത്തതിനാൽ ആകെ ഒമ്പതു പേരുമായാണ് രാജസ്ഥാൻ ഇന്ന് കളിച്ചത്. എന്നിട്ടും ആകെ രണ്ടു ഗോൾ മാത്രമെ വഴങ്ങിയുള്ളൂ എന്നത് രാജസ്ഥാന് അഭിമാനകരമായ നേട്ടമാണ്‌. അവരുടെ ഐ ലീഗ് ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു ഇത്.

ആദ്യ പകുതിയിൽ കർടിസ് ഓവൻ 27ആം മിനുട്ടിൽ പഞ്ചാബ് ലീഡ് എടുത്തു. 90ആം മിനുട്ടിക് അഷങ്ബം സിങ് ആണ് പഞ്ചാബിന്റെ രണ്ടാം ഗോൾ നേടിയത്. മലയാളി താരം റിനോ ആന്റോ ഇന്ന് പഞ്ചാബിനായി അരങ്ങേറ്റം നടത്തി.

Exit mobile version