Site icon Fanport

രാജസ്ഥാൻ യുണൈറ്റഡ് നെരോകയെ തോൽപ്പിച്ചു

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്. രണ്ടാം പകുതിയിൽ 47ആം മിനുട്ടിൽ ബിശ്വകുമാർ ആണ് രാജസ്ഥാന് ലീഡ് നൽകിയത്. മത്സരത്തിന്റെ അവസാനം പെഡ്രോ മാൻസിയിലൂടെ രാജസ്ഥാൻ ലീഡ് ഇരട്ടിയാക്കി വിജയവും ഉറപ്പിച്ചു.

രാജസ്ഥാൻ 13 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്. നെരോക 18പോയിന്റുമായി ഏഴാമതും നിൽക്കുന്നു‌‌

Exit mobile version