Site icon Fanport

പഞ്ചാബിനെയും തോൽപ്പിച്ച് മോഹൻ ബഗാൻ കിരീടത്തിലേക്ക് കുതിക്കുന്നു

ഐലീഗിൽ വൻ കുതിപ്പ് തന്നെ നടത്തുകയാണ് മോഹൻ ബഗാൻ. ഇന്ന് കിരീട പോരാട്ടത്തിൽ ബഗാന് തൊട്ടു പിറകിൽ ഉള്ള പഞ്ചാബ് എഫ് സിയെയും പരാജയപ്പെടുത്തിയതോടെ ലീഗിൽ ബഹുദൂരം മുന്നിൽ എത്താൻ ബഗാനായി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഏക ഗോളിനായിരുന്നു മോഹൻ ബഗാൻ വിജയിച്ചത്. ബഗാന്റെ ഹോം ഗ്രൗണ്ടായ കല്യാണി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.

മികച്ച ഫോമിൽ ഉള്ള ബാബ ആണ് ഇന്നും ബഗാന്റെ താരമായി മാറിയത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സിറ്റിക്ക് എതിരെ ഇരട്ട ഗോളുകൾ നേടിയ ബാബ തന്നെയാണ് ഇന്ന് വിജയ ഗോൾ നേടിയത്. കളിയുടെ 42ആം മിനുട്ടിൽ ആയിരുന്നു ബാബയുടെ ഗോൾ. ഈ വിജയത്തോടെ മോഹൻ ബഗാന് ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 26 പോയന്റായി. പഞ്ചാബിന് 10 മത്സരങ്ങളിൽ 17 പോയന്റാണ് ഉള്ളത്.

Exit mobile version