പഞ്ചാബ് എഫ് സിയുടെ പരിശീലകനായി കർടിസ് ഫ്ലെമിങ് എത്തും

ഐ ലീഗ് ക്ലബായ പഞ്ചാബ് എഫ് സി പുതിയ പരിശീലകനെ നിയമിച്ചു. മുൻ മിഡിൽസ്ബ്രോ പരിശീലകനായ കർടിസ് ഫ്ലമിംഗ് ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. അദ്ദേഹം രണ്ട് വർഷത്തെ കരാർ പഞ്ചാബ് എഫ് സിയുമായി ഒപ്പിവെച്ചു എന്നാണ് വിവരങ്ങൾ. പുതിയ ഉടമകൾ ഏറ്റെടുത്തതോടെ പഞ്ചാബ് എഫ്സി വലിയ ട്രാൻസ്ഫറുകൾക്കും ഒരുങ്ങുന്നുണ്ട്‌.

കർടിസിന്റെ യൂറോപ്പിന് പുറത്തുള്ള ആദ്യ പരിശീലക ജോലിയാകും ഇത്. 51കാരനായ ഫ്ലമിങ് മുമ്പ് ക്രിസ്റ്റൽ പാലസ്, ബോൾട്ടൺ, റേഞ്ചേഴ്സ് എന്നീ ക്ലബുകളിൽ ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്. അയർലണ്ട് ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ്. കരിയറിൽ ഭൂരിഭാഗവും മിഡിൽസ്ബ്രോയ്ക്ക് വേണ്ടി ആയിരുന്നു ഇദ്ദേഹം കളിച്ചത്.

Exit mobile version