Site icon Fanport

പഞ്ചാബ് എഫ് സിക്ക് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക്

ഐലീഗ് ക്ലബായ പഞ്ചാബ് എഫ് സിക്ക് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക്. മൂന്ന് ട്രാൻസ്ഫർ വിൻഡോയിലേക്കാണ് വിലക്ക്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉൾപ്പെടെ പഞ്ചാബിന് താരങ്ങളെ സ്വന്തമാക്കാൻ ആവില്ല. മസിഡോണിയൻ താരം ഡെങ്കോവ്സ്കിയുടെ കരാറിൽ ഉള്ള തുക താരത്തിന് നൽകാത്തതിനാണ് ഫിഫയുടെ ഈ നടപടി‌. താരത്തിന് നഷ്ടപരിഹാരമായി നൽകാൻ പറഞ്ഞ 18000 ഡോളർ പഞ്ചാബ് എഫ് സി ഇനിയും നൽകിയിട്ടില്ല.

ഈ പണം ഡെങ്കോവ്സ്കിക്ക് നൽകിയാൽ ട്രാൻസ്ഫർ ബാൻ മാറ്റാമെന്നും ഫിഫ പറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയിൽ ആയിരുന്നു 18000 ഡോളർ നൽകാനുള്ള വിധി വന്നത്. 45 ദിവസത്തിനുള്ളിൽ നൽകാനായിരുന്നു. വിധി എന്നാൽ ഇത്ര കാലമായിട്ടും ക്ലബ് ഇത് നൽകാൻ തയ്യാറായില്ല. ഇതിനിടയിൽ ക്ലബിന്റെ മാനേജ്മെന്റ് മാറിയതും പ്രശ്നമായി. കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഡെങ്കോവ്സ്കിയെ പഞ്ചാബ് സൈൻ ചെയ്തിരുന്നത്.

Exit mobile version