Site icon Fanport

വിജയത്തോടെ പഞ്ചാബിന് രണ്ടാം സ്ഥാനം

ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിന് ആദ്യ ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയം. ഇന്ന് നെരോകയെ ആണ് പഞ്ചാബ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പഞ്ചാബിന്റെ വിജയം. പാപ ദിയവാര ആണ് ഇന്നും പഞ്ചാബിന്റെ വിജയശില്പി ആയത്. ഇന്നത്തെ വിജയ ഗോൾ ദിയവാര ആണ് നേടിയത്. 64ആം മിനുട്ടിൽ ബെറ്റിയയുടെ പാസിൽ നിന്നായിരുന്നു പാപയുടെ ഗോൾ.

ഈ വിജയത്തോടെ 18 പോയിന്റുമായി പഞ്ചാബ് ലീഗിൽ രണ്ടാമത് എത്തി.ഇനി ടോപ് 6ന്റെ പോരാട്ടത്തിൽ തുടർ വിജയങ്ങൾ നടത്തി ചർച്ചിൽ ബ്രദേഴ്സിനെ മറികടക്കുക ആകും പഞ്ചാബ് എഫ് സിയുടെ ലക്ഷ്യം. 8 പോയിന്റുള്ള നെരോക പത്താം സ്ഥാനത്താണ് ഉള്ളത്.

Exit mobile version